“നീ ഇല്ലെങ്കിലും ഇവിടെ കൂടിയിരിക്കുന്ന ശത്രു സൈനികര്‍ ഇന്ന് മരണപ്പെടുകതന്നെ ചെയ്യും” എന്നാണ് കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞത്, എങ്കിലും അതിനുവേണ്ടി കാലം നിയോഗിച്ചത് നിന്നെയാണ്. നിനക്കു നിന്‍റെ കര്‍മ്മത്തെ തിരഞ്ഞെടുക്കാന്‍ കഴിയില്ല, നിന്നെ കര്‍മ്മമാണ് വിധിക്കുന്നത്- തിരഞ്ഞെടുക്കുന്നത്, നീ അവിടെ സംഭവിക്കേണ്ടവനാണ്. നിനക്കു യോന പ്രവാചകനെ ഓര്‍മയില്ലേ? ഈ ബ്രഹ്മാണ്ഡത്തില്‍ അംശമാണ് ഞാന്‍. ഞാന്‍ പൂര്‍ണ്ണമാക്കുന്ന ഒരു കര്‍മ്മവും ഒരു അവസ്ഥയും ഉണ്ട്. എനിക്ക് അതില്‍ സംഭവിച്ചേ പറ്റു. ജീവിതം ഓരോ നിമിഷവും ഒരു അത്ഭുതമായി തോന്നുന്നു. കര്‍മ്മം എന്നെ തിരഞ്ഞെടുക്കുന്ന രീതിയും അത്ഭുതപ്പെടുത്തുന്നു. ഈ ബ്രഹ്മാണ്ഡം ഒന്നാകെ എന്നില്‍ തീരുന്നപോലെയാണത്. കാലം/ സമയം അതിനു ഓര്‍മയുണ്ട്, ജീവനുണ്ട്. അത് എനര്‍ജി ആണു. അതില്‍ സഞ്ചാരം സാധ്യവുമാണ്. എല്ലാം കാലത്തിന്‍റെ അനിവാര്യതയാണ്. ഒന്നും അവിചാരിതമായി സംഭവിക്കുന്നതല്ല. യുദ്ധവും, പട്ടിണിയും, ദുരിതവും, ജീസസും, നബിയും, കൃഷ്ണനും, ഹിറ്റ്ലറും, ഐന്‍സ്റ്റീനും, ബുദ്ധനും, ജീവനും മരണവും, രോഗവും അങ്ങനെ എല്ലാം. കര്‍മ്മം എന്നെ തിരഞ്ഞെടുക്കുകയാണ് എന്ന തിരിച്ചറിവിലാണ്...
“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour…”