Skip to main content

Posts

Showing posts from July, 2016

അനുരാഗ കരിക്കിന്‍ വെള്ളം

“നമ്മുടെ പ്രണയം പിറന്നത്‌ ചുമരുകള്‍ക്കു പുറത്തായിരുന്നു, ഇരുട്ടത്തും കാറ്റത്തുമായിരുന്നു, വെറും മണ്ണിലായിരുന്നു, അതുകൊണ്ടല്ലേ, വേരിനും പൂവിനും ചേറിനും നിന്‍റെ പേരറിയാമെന്നായതും” നെരൂദ പ്രണയമാണ് എങ്ങും. അതിനു കാലവ്യത്യാസമില്ല, ഭാവവ്യത്യസങ്ങള്‍ ഉണ്ടെന്നുമാത്രം. ഒരു നിരൂപണം എഴുതാന്‍ ഉദ്ദേശമില്ല. പോയി കാണുക. നിങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്. അനുരാഗകരിക്കിന്‍വെള്ളം നല്ല കരിക്കിന്‍ വെള്ളം തന്നെയാണ്. അതു കുടിക്കാന്‍ യോഗം വേണം. കുടിച്ചവര്‍ ഭാഗ്യവാന്‍‌മാര്‍. കുടിക്കാത്തവര്‍ എത്രയുംവേഗം കു ടിക്കുക. മികച്ച സിനിമയാണ്. എല്ലാവര്‍ക്കും പ്രണയമുണ്ട്, ഇപ്പോഴും, എന്നും. പലരൂപത്തിലും, പലഭാവത്തിലും. ഒരപ്പന്‍റെയും മകന്‍റെയും പ്രണയമാണ് കഥ. വ്യതസ്ഥമായ പ്രണയഭാവങ്ങള്‍. പ്രാക്ടിക്കല്‍ ആയ, റിയലിസ്റ്റിക് ആയ പ്രണയമാണിതില്‍. നാടകീയതയും, മെലോഡ്രാമയും ഇല്ല എന്നു തന്നെ പറയാം. ചിലര്‍ അങ്ങനെയാണ്, നമുക്ക് ഒന്നും മനസിലാവുകയില്ല. നമ്മളറിയാതെ അവര്‍ നമ്മളെ മാറ്റികളയും. ചിലരെ നമ്മള്‍ വിലകല്‍പ്പിക്കാറില്ല, അവര്‍ നമ്മുടെ ജീവിതത്തില്‍നിന്നും മാറുമ്പോ അവരുടെ വില നാം അറിയും. ഒരു പ്രണയവും മരിക്കുന്നില്ല. നമ്മുടെ ഓരോ ശ്വാസത്തിലു