“നമ്മുടെ പ്രണയം പിറന്നത് ചുമരുകള്‍ക്കു പുറത്തായിരുന്നു, ഇരുട്ടത്തും കാറ്റത്തുമായിരുന്നു, വെറും മണ്ണിലായിരുന്നു, അതുകൊണ്ടല്ലേ, വേരിനും പൂവിനും ചേറിനും നിന്‍റെ പേരറിയാമെന്നായതും” നെരൂദ
പ്രണയമാണ് എങ്ങും. അതിനു കാലവ്യത്യാസമില്ല, ഭാവവ്യത്യസങ്ങള്‍ ഉണ്ടെന്നുമാത്രം. ഒരു നിരൂപണം എഴുതാന്‍ ഉദ്ദേശമില്ല. പോയി കാണുക. നിങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്. അനുരാഗകരിക്കിന്‍വെള്ളം നല്ല കരിക്കിന്‍ വെള്ളം തന്നെയാണ്. അതു കുടിക്കാന്‍ യോഗം വേണം. കുടിച്ചവര്‍ ഭാഗ്യവാന്‍മാര്‍. കുടിക്കാത്തവര്‍ എത്രയുംവേഗം കുടിക്കുക. മികച്ച സിനിമയാണ്.
എല്ലാവര്‍ക്കും പ്രണയമുണ്ട്, ഇപ്പോഴും, എന്നും. പലരൂപത്തിലും, പലഭാവത്തിലും. ഒരപ്പന്‍റെയും മകന്‍റെയും പ്രണയമാണ് കഥ. വ്യതസ്ഥമായ പ്രണയഭാവങ്ങള്‍. പ്രാക്ടിക്കല്‍ ആയ, റിയലിസ്റ്റിക് ആയ പ്രണയമാണിതില്‍. നാടകീയതയും, മെലോഡ്രാമയും ഇല്ല എന്നു തന്നെ പറയാം.
എല്ലാവര്‍ക്കും പ്രണയമുണ്ട്, ഇപ്പോഴും, എന്നും. പലരൂപത്തിലും, പലഭാവത്തിലും. ഒരപ്പന്‍റെയും മകന്‍റെയും പ്രണയമാണ് കഥ. വ്യതസ്ഥമായ പ്രണയഭാവങ്ങള്‍. പ്രാക്ടിക്കല്‍ ആയ, റിയലിസ്റ്റിക് ആയ പ്രണയമാണിതില്‍. നാടകീയതയും, മെലോഡ്രാമയും ഇല്ല എന്നു തന്നെ പറയാം.
ചിലര്‍ അങ്ങനെയാണ്, നമുക്ക് ഒന്നും മനസിലാവുകയില്ല. നമ്മളറിയാതെ അവര്‍ നമ്മളെ മാറ്റികളയും. ചിലരെ നമ്മള്‍ വിലകല്‍പ്പിക്കാറില്ല, അവര്‍ നമ്മുടെ ജീവിതത്തില്‍നിന്നും മാറുമ്പോ അവരുടെ വില നാം അറിയും.
ഒരു പ്രണയവും മരിക്കുന്നില്ല. നമ്മുടെ ഓരോ ശ്വാസത്തിലും അതുണ്ട്, ഓര്‍മ്മകളും. കാലത്തിനു ഓര്‍മയുണ്ട്.
ഒരു പ്രണയവും മരിക്കുന്നില്ല. നമ്മുടെ ഓരോ ശ്വാസത്തിലും അതുണ്ട്, ഓര്‍മ്മകളും. കാലത്തിനു ഓര്‍മയുണ്ട്.
P.S. ഒരപ്പന്‍റെയും മകന്‍റെയും പ്രണയം എന്നതിലുപരി അവരുടെ പ്രണയത്തിന്‍റെ രാഷ്ട്രീയമാണ് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നത്. ഒരു പ്ലാട്ഫോമില്‍ രണ്ടു കാലത്തെ മനുഷ്യരെയാണ് അവതരിപ്പിക്കുന്നത്. രഘുവില്‍ തന്‍റെ നഷ്ടപ്രണയം ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അഭിയില്‍ പ്രണയം സ്വയം ക്രൂശില്‍ തറക്കപ്പെടുകയാണ്. പ്രണയത്തിന്‍റെ രാഷ്ട്രീയമെന്താണ്? ഞാന്‍ നിന്നെ മാത്രമേ പ്രണയിക്കു, നിങ്ങള്‍ വേറെആരെയും പ്രണയിക്കാന്‍ പാടില്ല എന്നുള്ളതാണോ, അല്ല. ഇവിടുത്തെ രാഷ്ട്രീയം സാര്‍വ്വലൌകികമാണ്, ആധ്യാത്മികവുമാണ്. രഘു തന്‍റെ ഫാമിലി ലൈഫില്‍ ജീവിക്കുന്നത് അനുരാധയോടുള്ള പ്രണയത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലാണ്. ശാരീരികമായ വികാര ബാലഹീനതയൊന്നും രഘുവില്‍ കാണാനില്ല. അയാള്‍ക്ക് അനുവിനോട് സംസാരിക്കണം. അല്ലാതെ തന്‍റെ ഇപ്പോഴത്തെ കുടുംബജീവിതം തകര്‍ത്തുകൊണ്ടൊരു അഫയേഴ്സ്നു അയാള്‍പോകുന്നില്ല. അയാള്‍ ജീവിക്കുകയാണ്, തന്‍റെ ഭാര്യ സുമയെ പ്രണയിക്കുകയാണ്, മകന്‍റെ കാര്യങ്ങളില്‍ ഇടപെടുകയാണ്.
രഘുവിന്‍റെ ആവര്‍ത്തനമാകാന്‍ പോകുന്ന ഇന്നത്തെ അഭിയാണ് നമ്മളെല്ലാം.
ഗൊധെയേ ഓര്‍ക്കുന്നു, "പ്രേമം ഒരാദര്‍ശമാണ്; വിവാഹം ഒരു യാഥാര്‍ത്ഥ്യവും. ആദര്‍ശവും യാഥാര്‍ത്ഥ്യവും തമ്മില്‍ കൂട്ടിക്കുഴച്ചാല്‍ അതിനുള്ള ശിക്ഷ കിട്ടാതെ പോവുകയില്ല."
Comments
Post a Comment