കണക്ക് , ഈ വിഷയം എന്നെ പഠിപ്പിച്ച അധ്യാപകരെക്കൊണ്ട് ഞാന്‍ വെറുത്തു പോയതാണ് . ഞാന്‍ തോറ്റു പോയ ഒരേ ഒരു വിഷയവും കണക്കു തന്നെ. ഓണ പരീക്ഷക്കാണ് തോറ്റത്. ഞാന്‍ ആദ്യം കണക്കിനു തോറ്റത് ആറാം ക്ലാസ്സില്‍ ആണ് . അന്നെനിക്ക് ഒരു മിഡ്ടേം പരീക്ഷക്ക് 25 ല്‍ വെറും 4 മാര്‍ക്കാണ് കിട്ടിയത്. അതുകഴിഞ്ഞ് ഇങ്ങോട്ട് ഒന്നും പറയേണ്ട (ഊഹിച്ചെടുത് പൂരിപിചോളൂ). അപ്പന്‍റെ കണക്കിലുള്ള ബുദ്ധിയുടെ ഒരംശം എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നുഞാന്‍ ആഗ്രഹിചിട്ടുണ്ടായിരുന്നു , കാരണം അപ്പന്‍ കണക്കില്‍ ഒരു പുലിയും ഞാന്‍ എലിയും ആയിരുന്നു. അപ്പന്‍ ഒരുപാടു എന്നെ നേരെയാക്കാന്‍ നോക്കിയതാ , ഒന്നും നടന്നില്ല. എന്നാല്‍ പത്താം ക്ലാസില്‍ അപ്പനും അമ്മയ്ക്കും എന്നെകുറിചോര്‍ത്തു പെടിതോന്നിയപ്പോള്‍ അവര്‍ എനിക്കൊരു സ്പെഷ്യല്‍ ട്യൂഷന്‍ ഏര്‍പെടുത്തി . കണക്കിന്‍റെ ദേവതയായി എന്നെ അനുഗ്രഹിച്ച ആ MSc ക്കാരി ചേച്ചിയെ ഞാന്‍ നമിക്കുന്നു. ഞാന്‍ അങ്ങനെ പത്താം ക്ലാസ്സ് കണക്കു പരീക്ഷ 50 ല്‍ 36 മാര്‍ക്കോടെ പാസായി. എന്‍റെ കണക്കു ടീച്ചര്‍ക്ക് പോലും വിശ്വാസം വന്നു കാണില്ല ഞാന്‍ ഇതെങ്ങനെ ഒപ്പിച്ചുവെന്നു. ഞാന്‍ എന്‍റെ ജീവിതത്തില്‍ കണക്ക് ഇത്രയും ഈസി ആയി പഠിച്ചതും, മാര്‍ക്കുവാങ്ങി പാസായതും പത്താം ക്ലാസ്സിന്റെ അവസാന ആറു മാസങ്ങളിലായിരുന്നു . പത്താം ക്ലാസ്സുവരെ കണക്കില്‍ പൊട്ടനായ ഞാന്‍ ഇതാ ഒരു സുപ്രഭാതത്തില്‍ എല്ലാരേയും പോട്ടന്മാരക്കി കണക്കു സോള്‍വ് ചെയുന്നു. ഞാന്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായി കണക്കിനെ ഇങ്ങനെ ഒരിക്കലും സ്നേഹിച്ചിട്ടില്ല . എല്ലാത്തിനും കാരണം എന്നെ കണക്കു പഠിപ്പിച്ച, ഒന്നാം ക്ലാസ്സുതോട്ടു പത്താം ക്ലാസ്സുവരെ യുള്ള കണക്കു ടീച്ചേര്‍സ് ആയിരുന്നില്ല. മറിച്, അവസാന ആറുമാസം എന്നെ സഹിച്, എന്നെ ക്ഷമയോടെ പഠിപ്പിച്ച ആ ചേച്ചിയായിരുന്നു. ചേച്ചിക്ക് ഞാന്‍ എന്ത് സമ്മാനം കൊടുത്താലും തികയില്ല, കാരണം അതിലൊന്നും എനിക്കത് ഒതുക്കാന്‍ പറ്റില്ല. എന്നാലും എന്‍റെ കയ്യില്‍ കാശുവരുമ്പോള്‍ ഞാന്‍ എന്തെങ്കിലും കിടു (സൂപ്പര്‍) സാധനം വാങ്ങികൊടുക്കും. കാരണം ചേച്ചി എന്നെ കണക്കു മാത്രമല്ല പഠിപ്പിച്ചത്, അധ്യാപനം എങ്ങനെയയിരിക്കനമെന്നുകൂടി പഠിപ്പിക്കുകയായിരുന്നു. കണക്കില്‍ സീറോ ആയിരുന്ന ഞാന്‍ 36 മാര്‍ക്ക് വാങ്ങിയത് എന്‍റെ ജീവിതത്തിലെ ഒരു മഹാ സംഭവം തന്നെയായിരുന്നു. ഞാന്‍ സ്വപനം പോലും കാണാന്‍ പറ്റാതിരുന്ന നേരത്താണ് ചേച്ചി എന്നെ കൊണ്ട് 30ന്‍റെ പടി ചവിട്ടിപിച്ചത്.
ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് എഴുതാന്‍ കാരണം, എന്തോ പെട്ടന്ന് ആ ചേച്ചിയെ ഓര്‍ത്തുപോയി, എന്‍റെ പ്രാര്‍ത്ഥനകളില്‍ എന്നോടവശ്യപെടാതെ ഞാന്‍ ഇപ്പോഴും ആരെയെങ്കിലും എന്‍റെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ അതാ ചേച്ചിയെആണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരാളോട് കടപ്പെട്ടിരിക്കുന്നു.
ആരും കണക്കില്‍ പൊട്ടന്മാരല്ല, പക്ഷെ കണക്കു ടീച്ചേര്‍സ് ആണ് നമ്മെ കണക്കില്‍ useless ആക്കി തീര്‍ക്കുന്നത്.
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, എന്നെ പഠിപ്പിക്കാന്‍ വന്ന കണക്കു ടീചേര്സിനെ. അവര്‍ക്ക് ഒരിക്കലും മനുഷ്യ രൂപം കൊടുക്കാന്‍ എന്‍റെ മനസ് അനുവദിക്കുന്നില്ല. അവര്‍ ഇപ്പോഴും എന്‍റെ മുന്‍പില്‍ ഭീകര രൂപികളായി തന്നെ നിലനില്‍ക്കുന്നു. അവര്‍ ഒരിത്തിരി മനുഷ്യത്വം എന്നോടന്നവര്‍ കാണിചിരുന്നുവെങ്കില്‍ എന്ന് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അന്നൊക്കെ കണക്കിനെയും കണക്കു ടീചെര്സിനേയും പ്രാകി ഉറങ്ങാത്ത രാത്രികലുണ്ടായിരുന്നില്ല.കണക്ക് ടീച്ചേര്‍സ്നെ പേടിച്ചു കരയാന്‍ പോലും കണീര് ബാകിയില്ലായിരുന്നു, കാരണം അത്രത്തോളം ആ സമയത്ത് കരഞ്ഞു തീര്‍ത്തിട്ടുണ്ട്. എത്ര നോക്കിയാലും പഠിച്ചാലും തലേല്‍ കേറണ്ടെ , എനിക്ക് മനസിലാകുന്നതുപോലെ പറഞ്ഞു തരാന്‍ അവരുടെ കൊച്ചുമോനോന്നുമല്ലല്ലോ ഞാന്‍ അവര്‍ക്ക്. അന്‍പതോ അറുപതോ കുട്ടികളില്‍ ഒരുത്തന്‍ , അവര്‍ക്ക് ഞാന്‍ കണക്കു ചെയ്താലെന്നാ ചെയ്തില്ലെലെന്നാ , ഒന്നുമില്ല. പക്ഷെ തല്ലു കൊള്ളാന്‍ ഞാന്‍ വേണം ! അവര്‍ക്ക് വല്ല മഹാ രോഗവും മറ്റും വന്നു തട്ടി പോണേ എന്നുവരെ ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ഥിച്ചിട്ടുണ്ട്.നേര്‍ച്ച ഇട്ടിട്ടുണ്ട്. അന്തോനീസു പുണ്യാളനോടും , യൌസേപ്പിതാവിനോടും, മാതാവിനോടും , കര്‍ത്താവിനോടും,പിന്നെ പേരറിയാത്ത കുറെ പ്രതിമകളോടും ഓരോദിവസവും കരഞ്ഞു പ്രാര്‍ഥിച്ചിട്ടുണ്ട് . സത്യം! ഇത് പറയുമ്പോള്‍ വിഷമമുണ്ട്, എങ്കിലും , അവര്‍ ഒന്ന് മനസ് വെച്ചിരുന്നുവെങ്കില്‍ ഞാന്‍ കണക്കില്‍ മിടുക്കനായിരുന്നെനേം.
ഇത് വായിക്കുന്ന എന്‍റെ ഏതേലും സുഹൃത്ത് കണക്കു കുട്ടികളെ പടിപ്പിക്കുന്നുന്ടെങ്കില്‍, സുഹൃത്തേ, ഞാന്‍ ഒരു കാര്യം സ്നേഹത്തോടെ പറഞ്ഞോട്ടെ, ഒരു കുട്ടിയും കണക്കില്‍ പൊട്ടനായി ജനിക്കുന്നില്ല, ജീവിക്കുന്നില്ല, മരിക്കുന്നില്ല; എന്നാല്‍ നിന്‍റെയൊക്കെ മനുഷത്വമില്ലാത്ത കണക്കു പടിപ്പീരുകൊണ്ട് ആ കുട്ടി കണക്കില്‍ useless ആയി പോയാലെയുള്ളൂ. നിന്നെയൊക്കെ പറഞ്ഞിട്ടും കാര്യമില്ല, കാരണം ഭൂലോകത്തിന്‍റെ സ്പന്ദനം കണക്കിലാണന്നല്ലേ നിന്‍റെയൊക്കെ വെയ്പ്പ്. കോപ്പാണ്! ഞാനൊന്നും എന്‍റെ ജീവിതത്തില്‍ ചിരിച്ചുകൊണ്ട് കണക്കു പഠിപ്പിക്കുന്ന ഒരൊറ്റ ടീച്ചറിനെ പോലും കണ്ടിട്ടില്ല. എന്‍റെ ദൈവമേ ഇനിയെങ്കിലും കണക്കു ടീച്ചേര്‍സ്നു കുറച്ചു മനുഷത്വം കൊടുക്കണേ.
ഇങ്ങനെയൊക്കെയാണെങ്കിലും നല്ല കണക്കു ടീച്ചേര്‍സ് ഉണ്ട് കേട്ടോ. എന്നാലും എന്‍റെ കുട്ടികാലത്തെ രോഷം ഇപ്പോഴെങ്കിലും ആരോടെങ്കിലും പറയേണ്ടേ.ഹൂ , ഞാന്‍ കണക്കു ടീച്ചേര്‍സ്നെ വെറുത്തുപോയി .
#irony : ഞാന്‍ ഒരുപോസ്റ്റ് മോഡേണ്‍ English language and literature വാദ്യാര്‍ ആണെന്നാണ് സ്വയം ഉള്ള വെയ്പ്പ് . അതങ്ങെ തന്നെ നില്‍ക്കട്ടെ , ഒരു സുഖം അതിലുണ്ട് .
എന്‍റെ ആംഗലേയ ദേവി, അമ്മേ അനുഗ്രഹിച്ചാലും . നിന്‍റെ ഈ പുത്രനെ ധാരാളം ധാരാളം അനുഗ്രഹികേണമേ.
ആമേന്‍ .
hahaha...parayunathoke ketta thonum bakhi ellatlum hundrd l hundrd aayrunen... superda, ninte malayalam vayikkan rasamund !!!
ReplyDeleteTvmth vanid ne kidu enn oke parayan padichale..haaa njanum lifeil ore oru vattom mutta itta sadhanama ee maths..
ReplyDeleteEnnem vishamipichathu ee orota subjectanu...
ReplyDelete