സര്‍വ്വ പ്രപഞ്ചത്തെയും നിന്നിലേക്കാക്കി; ഉള്ളില്‍ എരിയുന്ന കനലിനെ തീയാക്കി, കാറ്റും മഴയുമാക്കി, കാലച്ചക്രങ്ങളുടെ നിയമങ്ങള്‍ക്കും , ചക്രവാളങ്ങള്ക്കുമപ്പുറെ, ആദിയും മധ്യാന്ധവും ഇല്ലാത്തിടത്തുനിന്നു, നിന്നെ ഞാന്‍ പ്രണയിക്കട്ടെ! പെയ്യാത്ത മഞ്ഞിനേയും, മഴയും; വീശാത്ത കാറ്റിനെയും, കാണാത്ത സ്വപ്നത്തേയും പ്രണയിക്കുമ്പോള്‍; മഴയും മഴവില്ലും , തിരയും കരയും പ്രണയിക്കുമ്പോള്‍ , നിന്റെ മൌനം അനശ്വരതയുടെ കാവ്യമാക്കുമ്പോള്, നീ അറിയാതെ നിന്നെ ഞാന്‍ പ്രണയിക്കട്ടെ; അതിലൊരു സുഖമുണ്ട്, പെയ്യാത്ത മഴയില്‍ നനയുന്ന ഒരു സുഖം.
“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour…”