
സര്‍വ്വ പ്രപഞ്ചത്തെയും നമ്മിലേക്കാക്കി;
ഉള്ളില്‍ എരിയുന്ന കനലിനെ തീയാക്കി,
ശ്വാസത്തെ കാറ്റായും, കണ്ണീരിനെ മഴയുമാക്കി,
കാലച്ചക്രങ്ങളുടെ
നിയമങ്ങള്‍ക്കും, ചക്രവാളങ്ങള്‍ക്കുമപ്പുറെ,
ആദിയും മധ്യാന്ധവും ഇല്ലാത്തിടത്തുനിന്നു,
നമ്മൾ പ്രണയിച്ചു !
പെയ്യാത്ത മഞ്ഞിനേയും, മഴയും;
വീശാത്ത കാറ്റിനെയും,
മരുഭൂമിയുടെ സ്വൗന്ദര്യത്തേയും പ്രണയിക്കുമ്പോള്‍;
മഴയും മഴവില്ലും, തിരയും കരയും പ്രണയിക്കുമ്പോള്‍,
നമ്മൾ അനശ്വരതയുടെ കാവ്യമാകുമ്പോൾ
- നീയെനിക്ക് കാലം
Comments
Post a Comment