അസ്ഥി മരവിക്കുന്ന തണുപ്പിലും, രക്തം ബാഷ്പമാകുന്ന
ചൂടിലും, ഭ്രാന്ത് ബുദ്ധിയെ
മദിക്കുന്ന നേരത്തും എനിക്ക് നിന്നോട് പ്രണയം മാത്രമേയുള്ളൂ.
അവസ്ഥയുടെ എല്ലാ ഭാവത്തിലും എനിക്ക് പ്രണയം നീയാണ്.
കടലും, തിരയും, കരയും, മലയും, കാറ്റും, മഴയും, അങ്ങനെ സര്‍വ്വ പ്രപഞ്ചത്തിന്‍റെ എല്ലാ മൂര്‍ത്ത ഭാവങ്ങളിലും ഞാന്‍ നിന്നെ പ്രണയിക്കുന്നു. ശരീരത്തില്‍ നിന്നും ചേതനയറ്റുന്ന നേരത്തും, പ്രാണന് ത്രികാലങ്ങളില്‍ അമൂര്‍ത്തമായതിനെ പ്രണയിക്കുമ്പോഴും, എനിക്ക് പ്രണയം നീയാണ്.
കാലം തന്‍റെ ഗര്‍ഭത്തില്‍ മറക്കുന്നതും, ബുദ്ധിക്കു അപ്രാപ്യമായ പ്രപഞ്ചത്തിന്‍റെ നിഗൂഡതകളില്‍ പ്രണവബീജം എന്‍റെ പ്രാണനെ ഗ്രസിക്കുമ്പോഴും, എനിക്ക് പ്രണയം നീയാണ്. കാലം മൂന്നിലും, പ്രാണന്‍റെ ഏതവസ്ഥയിലും, ഞാന്‍ നിന്നെ പ്രണയിക്കുന്നു.
no words my dear anand! your malayalam writing is wonderful, keep writing
ReplyDelete<3
ReplyDelete❤️ your words are very expressive and powerful, Anand. This post is one of my all time favourite.
ReplyDelete