By Basheer Ali
നിന്‍റെ അഭിനയം കൊള്ളാം ...
ഞങ്ങളുമഭിനയിക്കുന്നു വെന്ന്
നീ അറിഞ്ഞില്ലെന്നോ ?
നിൻന്‍റെ കവിത കൊള്ളാം ...
ശുക്ലവിസർജനത്തിന്‍റെ നേരത്ത്
കവിതകളിലെ കള്ളമവളറിയും.
നിന്‍റെ ചലനം കൊള്ളം ...
താളം നഷ്ടപ്പെട്ട് നീ ഓടുമ്പോൾ
ചിരിക്കാനൊരു വക നൽകും .
നിന്‍റെ മീശ കൊള്ളാം...
അരികിലൊരു ചാൽ കീറിയതിൽ പിന്നെ
കാണാൻ തോന്നും.
നിന്‍റെ മുലകൾ കൊള്ളാം ...
അതിൽ നിൻറെ ഗർഭം
അടയാളപ്പെടുത്തിയിരിക്കുന്നു .
കൊള്ളാം
എനിക്ക് നിന്നെ കൊള്ളാം .
***
കവിത വന്ന വഴി
ഞാൻ ഒരു ഒറ്റയാനാണ്. അതാണെനിക്കിഷ്ടവും. എന്റെ ഭ്രാന്തമായ ചിന്തകൾക്ക് ഞാൻ കടിഞ്ഞാണ് ഇടാത്തതിനു കാരണം ഒരുപക്ഷെ ...
ഞാൻ അതിനെ ഇഷ്ടപെടുന്നു. ഞാൻ ആരുടേയും ചിന്തകൾ ആകാൻ പാടില്ലെന്ന ഉത്തമ ബോധ്യമായിരിക്കാം അതിനുകാരണം. ആരുടേയും ഓർമകളിൽ, ബന്ധങ്ങളാകുന്ന ബന്ധനങ്ങളിൽ തളക്കപ്പെടാതെ എല്ലാത്തിന്‍റെയും മീതെ, ഈ പ്രപഞ്ചതിനുമപ്പുറത്തേക്ക് എന്റെ ചിന്തകളെ വശീകരിക്കാനാണെനിക്കിഷ്ടം. പക്ഷെ , അവളോടുള്ള എന്റെ ഭ്രാന്തമായ പ്രണയം പലപ്പോഴും എന്നെ പ്രണയത്തിന്‍റെ ബ്ലാക്ക് ഹോൾസിൽ വീഴ്ത്താറുണ്ട്. എന്തിനു പറയണം, ബഷീറിനെക്കുറിച്ച് പറയാനാണ് ഞാൻ തുടങ്ങിയത്, പക്ഷെ ഞാൻ അറിയാതെതന്നെ അവളിൽവീണുപോയി.

ഈ കവിതക്ക് ഞാൻ കാരണക്കാരനായിത്തീർന്നതിൽ എനിക്കൊരൽപം അഹംകാരമുണ്ട്. കാരണം, ബോറടിപ്പിക്കുന്ന demonstration class ൽ, last bench ൽ കഥയറിയാതെ ആട്ടം കാണുന്നവരായി ഞങ്ങൾ ഇടയ്ക്കു മാറിപോകാറുണ്ട്. അങ്ങനെ ഒരു ആട്ടത്തിന്‍റെ ഇടയ്ക്കു ഞങ്ങൾ കവിത എഴുതുവാൻ തീരുമാനിച്ചു. ഞാൻ മഴയെക്കുറിച്ചെഴുതുവാൻ തുടങ്ങി. ബഷീർ എന്തോ ഒന്നിനെക്കുറിച്ചും. ബഷീറാണാധ്യം എഴുതിത്തീർത്തത്. എന്റെ മഴ ഇപ്പോഴും തീർന്നിട്ടില്ല . ബഷീറിന്റെ 'മണ്ടയിൽ' ഇനിയും രതിയിലോടുങ്ങിത്തീരാത്ത, ഇനിയും മരിക്കാത്ത വാക്കുകലുന്ടെന്നന്നെനിക്കു മനസിലായി. ചിന്തകൾക്ക് ചിറകുമുളക്കുന്നു.
wow wow
ReplyDelete