ഏതെങ്കിലുമൊരു school of thought ഫോളോ ചെയ്തു എഴുതിയ ഒന്നല്ല ഇത്. ഇതിനൊരു അടുക്കും ചിട്ടയും ഇല്ലമായിരിക്കാം. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ എന്നെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച ഒരു സിനിമയാണ്. ഇതൊരു നിരൂപണമല്ല. പ്രണയം, അതിനു കാര്യകാരണങ്ങള്‍ ഇല്ല. കടലിനു കരയോടും, രാത്രിക്കു പകലിനോടും, ആണിനു പെണ്ണിനോടും, ആകാശത്തിനു ഭൂമിയോടും, ഉണ്മക്കു ഇല്ല്യായിമ്മയോടും, മൌനത്തിനു സംഗീതത്തോടും, അങ്ങനെ അതു സകല ജീവജാലങ്ങളിലും അതു കുടികൊള്ളുന്നു. ആദിയില്‍ ‘അതിനു’ടായ പ്രണയമായിരിക്കാം ഇന്നത്തെ ഈ സര്‍വ്വ പ്രപഞ്ചവും ഈ രൂപത്തിലായത്. ശൂന്യതയുടെ പ്രണയം. ഇതൊന്നുമല്ല ഞാന്‍ എഴുതാന്‍പോകുന്നത്. ഉസ്താദ് ഹോട്ടല്‍ ഇന്നു ഞാന്‍ രണ്ടുതവണ കണ്ടു, ആഴ്ചയില്‍ ഞാന്‍ ഈ സിനിമ ഒരുതവണയെങ്കിലും കണ്ടിരിക്കും. ഇതിനുമാത്രം ഈ സിനിമയില്‍ എന്താണുള്ളതെന്നു ചോദിച്ചാല്‍, ഇതിലെന്തോ ഒരു ഒന്നുണ്ട്. ഞാനിതുവരയും ഒരു മലയാള സിനിമയിലും കാണാത്ത, പറയാത്ത ഒരു പ്രണയം. അതു കാലത്തിനും, സമയത്തിനും, സ്ഥലത്തിനും അപ്പുറത്തേക്ക് നമ്മെ എത്തിക്കുന്നു. സിനിമയിലെ സംഗീതം എല്ലാത്തിനുമുപരി ഈ പ്രണയത്തിനു മുകളില്‍ തത്തി കളിക്കുന്നു. ഉസ്താദ് ഹോട്ടല്‍ സിനിമയിലെ ...
“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour…”