ഏതെങ്കിലുമൊരു
school of thought ഫോളോ ചെയ്തു എഴുതിയ ഒന്നല്ല ഇത്. ഇതിനൊരു അടുക്കും ചിട്ടയും ഇല്ലമായിരിക്കാം.
ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ എന്നെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച ഒരു സിനിമയാണ്.
ഇതൊരു നിരൂപണമല്ല.
പ്രണയം, അതിനു കാര്യകാരണങ്ങള്‍
ഇല്ല. കടലിനു കരയോടും, രാത്രിക്കു പകലിനോടും, ആണിനു പെണ്ണിനോടും, ആകാശത്തിനു
ഭൂമിയോടും, ഉണ്മക്കു ഇല്ല്യായിമ്മയോടും, മൌനത്തിനു സംഗീതത്തോടും, അങ്ങനെ അതു സകല
ജീവജാലങ്ങളിലും അതു കുടികൊള്ളുന്നു. ആദിയില്‍ ‘അതിനു’ടായ പ്രണയമായിരിക്കാം
ഇന്നത്തെ ഈ സര്‍വ്വ പ്രപഞ്ചവും ഈ രൂപത്തിലായത്. ശൂന്യതയുടെ പ്രണയം.
ഇതൊന്നുമല്ല ഞാന്‍
എഴുതാന്‍പോകുന്നത്. ഉസ്താദ് ഹോട്ടല്‍ ഇന്നു ഞാന്‍ രണ്ടുതവണ കണ്ടു,
ആഴ്ചയില്‍ ഞാന്‍ ഈ സിനിമ ഒരുതവണയെങ്കിലും കണ്ടിരിക്കും. ഇതിനുമാത്രം ഈ സിനിമയില്‍
എന്താണുള്ളതെന്നു ചോദിച്ചാല്‍, ഇതിലെന്തോ ഒരു ഒന്നുണ്ട്. ഞാനിതുവരയും ഒരു മലയാള
സിനിമയിലും കാണാത്ത, പറയാത്ത ഒരു പ്രണയം. അതു കാലത്തിനും, സമയത്തിനും, സ്ഥലത്തിനും അപ്പുറത്തേക്ക് നമ്മെ എത്തിക്കുന്നു. സിനിമയിലെ
സംഗീതം എല്ലാത്തിനുമുപരി ഈ പ്രണയത്തിനു മുകളില്‍ തത്തി കളിക്കുന്നു.
ഉസ്താദ് ഹോട്ടല്‍
സിനിമയിലെ പ്രണയം ഞാന്‍ വിവരിക്കുന്നില്ല. കാരണം, ആ പ്രണയം അനുഭവിക്കാനുള്ളതാണ്.
ഓരോരുത്തരും അതു സ്വന്തം അനുഭവമാക്കി മാറ്റണം.
“अगर दुनियामें कही जन्नत है तो बस यही है यही है यही है” ... “सुबहानल्लाह , सुबहानल्लाह ...” ഈ സിനിമയിലെ സംഗീതം, അതിനു ഒരു മാസ്മരികതയുണ്ട്. സൂഫിസവും, റൂമിയും, പിന്നെ പ്രണയവും.... എന്താ പറയുക! തിലകന്‍ തന്‍റെ ജീവിതം metaphysics ന്‍റെ സഹായത്തിലൂടെ പൂര്‍ണതയിലേക്ക് എത്തിക്കുന്നു.
“മോനെ, വയറു നിറക്കാന്‍ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസുനിറയണം.
അതാണു ശരിയായ കൈപുണ്യം.”
“മരുഭൂമിയിലെ മഴ കണ്ടിട്ടുണ്ടോ ഫൈസി മോന്‍? ഞാന്‍ കണ്ടിട്ടുണ്ട്.(.....)
അപ്പോള്‍ തോന്നിപ്പോകും ജനനത്തിലെക്കിനി അധികം ദൂരമില്ലന്നു.”
“കിസ്മതൂന്നു പറയുന്ന ഒന്നുണ്ട് ഫൈസി. അതിനെ ആര്‍ക്കും തടുക്കാന്‍ കഴിയില്ല.
നമുക്ക് നോക്കാം എന്താ ഉണ്ടാവൂന്നെന്നു.”
“നമ്മുടെ കിസ്മതൊക്കെ നമ്മള് തന്നെയലെ ഉപ്പൂപ്പ ഉണ്ടാക്കണ? എന്‍റെ lifeല്‍
എന്താ ഉണ്ടാകേണ്ടതെന്ന് ഞാന്‍ തന്നയല്ലേ തീരുമാനിക്കേണ്ടത്? അതിനു വേറെ ആര്‍ക്കെങ്കിലും
പറ്റുമോ?”
“അങ്ങനെയാണേല്‍ നീ നമ്മുടെ കൂടെ ഇപ്പോള്‍ ഇവിടെ ഉണ്ടാവില്ല. നിന്‍റെ ഇഷ്ടം
അനുസരിച്ചാരുന്നുവെങ്കില്‍ നീ ഇപ്പോള്‍ ലണ്ടനില്‍ കസരുന്നുണ്ടാവില്ലരുന്നോ?
അല്ലാതെ, ഇവിടെ ഇങ്ങനെ ഈ കിളവന്റെ പ്രശ്നങ്ങളുമായി ഇരിക്കില്ലല്ലോ? കിസ്മത് ആണ്
മോനെ.” “എന്‍റെ തീരുമാനങ്ങള്‍ ആണെന്റെ വിധി” എന്നു ദുല്ഖരിന്റെ ഒരു കഥാപാത്രം 5
സുന്ദരികള്‍ എന്ന സിനിമയില്‍ പറയുന്നത് ഇവിടെ ഓര്‍ത്തുപോകുന്നു. ഞാന്‍ അതിനോട്
യോജിക്കുന്നില്ല. കാരണം “കിസ്മത്” തന്നെ കാരണം.
“... അതിനെക്കാള്‍ വലുത് ഇന്‍റെ മനസിലെ തോന്നലാ. ഓരോ സുലൈമാനിയിലും ഒരിത്തിരി
മോഹ്ബത് വേണം. അതു കുടിക്കുമ്പോള്‍ ലോകം ഇങ്ങനെ പതുക്കെ വന്നു നില്‍ക്കണം.”
“... സുലൈമാനി കുടിച്ചയാള്‍ക്കലെ അതിന്‍റെരുചിയറിയാവുള്ളു.”
ഉപ്പൂപ്പ തന്‍റെ പ്രണയം ഓര്‍മിക്കുന്നത് അതിമനോഹരമായി പശ്ചാത്തലസംഗീതത്തിന്‍റെ
സഹായത്തോടുകൂടി render ചെയ്തിരിക്കുന്നു. അയാള്‍ ഇപ്പോഴും ആ ഹൂറിയെ
പ്രണയിക്കുകയാണ്.
“(...) ഓള്‍ടെ നിക്കാഹിനല്ലരുന്നോ ഞാന്‍ ബിരിയാണി വെയ്ക്കാന്‍ പോയത്.” “ഉപ്പൂപ്പാ,
ഇങ്ങളെന്തായാലും ആ ഹൂറിയെ മനസീന്നു വിട്ടിട്ടില്ല.”
“മോനെ ഫൈസി, ആ ഹൂറി ആരാണെന്നു അറിയുവോ? ഇന്‍റെ ഉമ്മൂമ്മ.”
സിനിമ പതിയെ പ്രണയത്തിന്‍റെ മസ്മരികതയില്‍നിന്നും ജീവിതത്തിന്‍റെ ഫിലോസഫിയിലേക്ക് (പ്രാക്ടിക്കല്‍) കടക്കുന്നു.
കോഴിക്കോടിന്‍റെ സ്പന്തനത്തില്‍ നിന്നും മധുരയുടെ താളത്തിലേക്ക്. ഫൈസിയുടെ
paradigm മാറുകയാണ്. സൂഫിസവും, ഹുമനിസവും, യൂണിവേഴ്സല്‍ മാന്‍ conceptഉം ഒരു
പേജിലേക്ക് എഴുതപ്പെടുന്നു.
എന്തോ, അറിയാതെ കണ്ണു നിറയുന്നു. അതുപോലെ തനിയെ പ്രണയിച്ചും പോകുന്നു.
Comments
Post a Comment