കണക്ക് , ഈ വിഷയം എന്നെ പഠിപ്പിച്ച അധ്യാപകരെക്കൊണ്ട് ഞാന്‍ വെറുത്തു പോയതാണ് . ഞാന്‍ തോറ്റു പോയ ഒരേ ഒരു വിഷയവും കണക്കു തന്നെ. ഓണ പരീക്ഷക്കാണ് തോറ്റത്. ഞാന്‍ ആദ്യം കണക്കിനു തോറ്റത് ആറാം ക്ലാസ്സില്‍ ആണ് . അന്നെനിക്ക് ഒരു മിഡ്ടേം പരീക്ഷക്ക് 25 ല്‍ വെറും 4 മാര്‍ക്കാണ് കിട്ടിയത്. അതുകഴിഞ്ഞ് ഇങ്ങോട്ട് ഒന്നും പറയേണ്ട (ഊഹിച്ചെടുത് പൂരിപിചോളൂ). അപ്പന്‍റെ കണക്കിലുള്ള ബുദ്ധിയുടെ ഒരംശം എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നുഞാന്‍ ആഗ്രഹിചിട്ടുണ്ടായിരുന്നു , കാരണം അപ്പന്‍ കണക്കില്‍ ഒരു പുലിയും ഞാന്‍ എലിയും ആയിരുന്നു. അപ്പന്‍ ഒരുപാടു എന്നെ നേരെയാക്കാന്‍ നോക്കിയതാ , ഒന്നും നടന്നില്ല. എന്നാല്‍ പത്താം ക്ലാസില്‍ അപ്പനും അമ്മയ്ക്കും എന്നെകുറിചോര്‍ത്തു പെടിതോന്നിയപ്പോള്‍ അവര്‍ എനിക്കൊരു സ്പെഷ്യല്‍ ട്യൂഷന്‍ ഏര്‍പെടുത്തി . കണക്കിന്‍റെ ദേവതയായി എന്നെ അനുഗ്രഹിച്ച ആ MSc ക്കാരി ചേച്ചിയെ ഞാന്‍ നമിക്കുന്നു. ഞാന്‍ അങ്ങനെ പത്താം ക്ലാസ്സ് കണക്കു പരീക്ഷ 50 ല്‍ 36 മാര്‍ക്കോടെ പാസായി. എന്‍റെ കണക്കു ടീച്ചര്‍ക്ക് പോലും വിശ്വാസം വന്നു കാണില്ല ഞാന്‍ ഇതെങ്ങനെ ഒപ്പിച്ചുവെന്നു. ഞാന്‍ എന്‍റെ ജീവിതത്തില്‍ കണക...
“To see a World in a Grain of Sand And a Heaven in a Wild Flower Hold Infinity in the palm of your hand And Eternity in an hour…”