പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഒരു നത്തോലി
സ്രാവിനു ചൂണ്ടയിടുന്നു.
കോള കലക്കിയ കാട്ടരുവികളില്‍ ചത്തു
പൊങ്ങിയ പിലോപ്പികള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകള്‍ ഒപ്പീസുപാടുന്നു .
മഴവില്ലിലെ നിറങ്ങള്‍ക്ക് ചാരം ഗോചരം,
മുതലക്കണ്ണീരില്‍ സര്‍ഫിംഗ് നടത്തുന്ന
സ്നേഹവും പ്രണയവും ബന്ധങ്ങളും;
അമ്ലമായി പെയ്യുന്ന മഴയില്‍ കാര്‍ബണ്‍
സിന്തെറ്റിക്കില്‍ നെയ്തൊരു കുടയുമായി പറഞ്ഞുകേട്ട ഏതോ ഒരു മിത്തിനെ മനസ്സില്‍
പ്രണയിച്ച്
അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണലില്‍
നോക്കി നെടുവീര്‍പ്പിടവേ ഒരു ബബിള്‍ഗം അവന്റെ ചുണ്ടില്‍ വീര്‍ത്തു പൊട്ടി.
അതാ അങ്ങ് ചക്രവാളസീമയില്‍ ആദിത്യന്‍
സര്‍വ്വവും സാക്ഷിയാക്കി തന്‍റെ ഉപാസനയെ കടലില്‍ മുക്കുന്നു.
അതിന്‍റെ തീരങ്ങളില്‍ ഒരു യുവതയും
ബോട്ടിലില്‍ നിറച്ച രസത്തെ പൊട്ടിക്കുന്നു.
ചിയേര്‍സ്! നിനക്കും എനിക്കും, പിന്നെ ഈ
ഭൂമിക്കും!
Comments
Post a Comment