Skip to main content

Posts

Showing posts from November, 2015

അക്കാൽദാമയിലെ പൂക്കൾ

റൂത്ത് , നീയെനിക്കു അക്കൽദാമയിലെ പൂക്കളായിരുന്നോ തന്നത് ? അവക്കിപ്പോഴും ചോരയുടെ ഗന്ധമാണ് . ലെബനോനിലെ പൈന്‍ മരങ്ങള്‍ പൂക്കുന്നതും , ഒലിവ്ചില്ലകള്‍ പാടുന്നതും നീ കണ്ടു . ഗാഗുല്‍ത്തായിലെ അരുവിയില്‍നിന്നു നീ ദാഹവും തീര്‍ത്തു , ആദിപാപങ്ങളുടെ നിറങ്ങളാണ് അവിടുത്തെ പൂക്കള്‍ക്ക് . അവയെ കാതോടടുപ്പിച്ചാല്‍ കേള്‍ക്കാം അന്ത്യവിധിയുടെ കാതടപ്പിക്കുന്ന കാഹളനാദം .