റൂത്ത്, നീയെനിക്കു അക്കൽദാമയിലെ പൂക്കളായിരുന്നോ തന്നത്?
അവക്കിപ്പോഴും ചോരയുടെ ഗന്ധമാണ്.
ലെബനോനിലെ പൈന്‍ മരങ്ങള്‍ പൂക്കുന്നതും,
ഒലിവ്ചില്ലകള്‍ പാടുന്നതും നീ കണ്ടു.
ഗാഗുല്‍ത്തായിലെ അരുവിയില്‍നിന്നു നീ ദാഹവും തീര്‍ത്തു,
ആദിപാപങ്ങളുടെ നിറങ്ങളാണ് അവിടുത്തെ പൂക്കള്‍ക്ക്.
അവയെ കാതോടടുപ്പിച്ചാല്‍ കേള്‍ക്കാം അന്ത്യവിധിയുടെ കാതടപ്പിക്കുന്ന കാഹളനാദം.
മനോഹരം
ReplyDeletewow! what an imagery! Always loved your writing❤️
ReplyDelete