Skip to main content

Posts

Showing posts from January, 2016

നിസാർ ഖബ്ബാനി - സമർപ്പണം

താരതമ്യങ്ങളില്ലാത്തൊരു സ്ത്രീയ്ക്ക്,  ‘എന്റെ ശോകത്തിന്റെ നഗരം’ എന്നു വിളിപ്പേരുള്ളവൾക്ക്,  എന്റെ കണ്ണുകളിലെക്കടലിലൂടെ  ഒരു യാനം പോലെ പ്രയാണം ചെയ്യുന്നവൾക്ക്,  (എഴുതുമ്പോൾ) എനിക്കും എന്റെ ശബ്ദത്തിനുമിടയിൽ കടക്കുന്നവൾക്ക്,  അവൾക്കു ഞാൻ സമർപ്പിക്കുന്നു,  കവിതയുടെ രൂപത്തിൽ എന്റെ മരണം-  ഇങ്ങനെയല്ലാതെങ്ങനെ ഞാൻ പാടുമെന്നു നിങ്ങൾ കരുതി? (നിസാർ ഖബ്ബാനി - സമർപ്പണം)