താരതമ്യങ്ങളില്ലാത്തൊരു സ്ത്രീയ്ക്ക്,
‘എന്റെ ശോകത്തിന്റെ നഗരം’ എന്നു വിളിപ്പേരുള്ളവൾക്ക്,
എന്റെ കണ്ണുകളിലെക്കടലിലൂടെ
ഒരു യാനം പോലെ പ്രയാണം ചെയ്യുന്നവൾക്ക്,
(എഴുതുമ്പോൾ) എനിക്കും എന്റെ ശബ്ദത്തിനുമിടയിൽ കടക്കുന്നവൾക്ക്,
അവൾക്കു ഞാൻ സമർപ്പിക്കുന്നു,
കവിതയുടെ രൂപത്തിൽ എന്റെ മരണം-
ഇങ്ങനെയല്ലാതെങ്ങനെ ഞാൻ പാടുമെന്നു നിങ്ങൾ കരുതി?
(നിസാർ ഖബ്ബാനി - സമർപ്പണം)

Comments
Post a Comment