"അനാർക്കലി". എന്റെ അവസാനശ്വാസവും നിന്നിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ സകല പ്രപഞ്ചങ്ങൾക്കും നീ ജീവന്റെ മാതാവാകുകയായിരുന്നു.
ശാന്തമായി ഒഴുകുകയായിരുന്ന എന്റെ ജീവിതത്തെ ഭ്രാന്തമായി എടുത്തുയർത്തി, ആർത്തുലച്ചുടച്ചു കടന്നുപോയ ഒരു ഭ്രാന്ത് പിടിച്ച കാറ്റാണ് നീ എനിക്ക്. ആ ഭ്രാന്തിലാണ് ഞാൻ കാറ്റായും, മഴയായും, മിന്നലായും, ഇടിയായും ഭൂമിയുടെ നെഞ്ച് പിളർന്നു പെയ്തു തീർന്നത്.
അനാർക്കലി, നീ കാറ്റായും, മഴയായും, മഞ്ഞായും, അഗ്നിയായും വിഘടിക്കുക. നമ്മൾ വീണ്ടും വീണ്ടും ജനിക്കുകയാണ് ഒരന്തമില്ലാതെ ഈ പ്രപഞ്ചത്തിൽ പല രൂപങ്ങളിലും ഭാവങ്ങളിലും.
Comments
Post a Comment