Skip to main content

Posts

Showing posts from 2019

അയ്യപ്പൻ

“ഞാന് ‍ എന്റെ ചോരകൊണ്ട് വാക്കുകള് ‍ നനക്കുന്നു . എന്റെ ചോരയില് ‍ ചരിത്രത്തിന്റെ ചാരം അലിഞ്ഞിട്ടുണ്ട് . അതില് ‍ ഇന്നിന്റെ ധര് ‍ മ്മസങ്കടങ്ങളുണ്ട് . നാളയുടെ ഉത്കണ്ഠകളുണ്ട് . കവിയുടെ ചങ്കില് ‍ കിനിയുന്ന ചോരയുടെ ഗന് ‍ ധമുണ്ടാകണം കവിതക്ക് . അപ്പൊഴേ ഒരു വേനല് ‍ മഴ പോലെ നമ്മുടെ നെഞ്ചുപൊള്ളിക്കാന് ‍ കവിതക്കാകൂ .” ( എ അയ്യപ്പൻ ഓർമകളിലൂടെ ) അയ്യപ്പാ , നിന്റെ ചുണ്ടിൽ എരിഞ്ഞടങ്ങിയ ബീഡിയും , നിന്നെ നുകർന്ന റമ്മും പ്രേതമായി ഇവിടുണ്ട് സഖാവെ . നിന്റെ ചങ്ക് കീറി , നീ പെറ്റ നിന്റെ വാക്കുകൾ കാറ്റിന്റെ ശബ്ദമായി അലയടിക്കുന്നുണ്ടിവിടെ . പാതി പറഞ്ഞുവെച്ച   കഥകളും , പാതിയാക്കി നിർത്തിയ കവിതകളും നിനക്കായി കാത്തിരിക്കുന്നുണ്ടിവിടെ . നീ കാറ്റായും , മഴയായും , തിരയായും പിന്നെ നിന്റെ പ്രണയമായ വെയിലായും മാറുക . നീ പോയതിൽ പിന്നെ വെയിലിനു തണുപ്പാണ് സഖാവെ , നിന്റെ മണ്ടയിൽ പെരുകിയ ജീവിതങ്ങൾ , ചരിത്രങ്ങൾ , കാമ മോഹങ്ങൾ , രതിയും മരണവും , പ്രണയവും പട്ടിണിയും പിന്നെ അവളും നീയും ... ഞാൻ പോയി ഇരിക്കാറുണ്ട് ആ ആൽച്ചുവട്ടിൽ , കടൽ തീരങ്ങളിൽ , നഗരവീഥികളിൽ നി...