“ഞാന്‍ എന്റെ ചോരകൊണ്ട് വാക്കുകള്‍ നനക്കുന്നു. എന്റെ ചോരയില്‍ ചരിത്രത്തിന്റെ ചാരം അലിഞ്ഞിട്ടുണ്ട്.
അതില്‍ ഇന്നിന്റെ ധര്മ്മസങ്കടങ്ങളുണ്ട്.
നാളയുടെ ഉത്കണ്ഠകളുണ്ട്.
കവിയുടെ ചങ്കില് കിനിയുന്ന ചോരയുടെ ഗന്ധമുണ്ടാകണം കവിതക്ക്. അപ്പൊഴേ ഒരു വേനല്മഴ പോലെ നമ്മുടെ നെഞ്ചുപൊള്ളിക്കാന് കവിതക്കാകൂ.”
(എ അയ്യപ്പൻ ഓർമകളിലൂടെ)
അയ്യപ്പാ, നിന്റെ ചുണ്ടിൽ എരിഞ്ഞടങ്ങിയ ബീഡിയും, നിന്നെ നുകർന്ന റമ്മും പ്രേതമായി ഇവിടുണ്ട് സഖാവെ.
നിന്റെ ചങ്ക് കീറി, നീ പെറ്റ നിന്റെ വാക്കുകൾ കാറ്റിന്റെ ശബ്ദമായി അലയടിക്കുന്നുണ്ടിവിടെ. പാതി പറഞ്ഞുവെച്ച കഥകളും, പാതിയാക്കി നിർത്തിയ കവിതകളും നിനക്കായി കാത്തിരിക്കുന്നുണ്ടിവിടെ. നീ കാറ്റായും, മഴയായും, തിരയായും പിന്നെ നിന്റെ പ്രണയമായ വെയിലായും മാറുക. നീ പോയതിൽ പിന്നെ വെയിലിനു തണുപ്പാണ് സഖാവെ, നിന്റെ മണ്ടയിൽ പെരുകിയ ജീവിതങ്ങൾ, ചരിത്രങ്ങൾ, കാമ മോഹങ്ങൾ, രതിയും മരണവും, പ്രണയവും പട്ടിണിയും പിന്നെ അവളും നീയും... ഞാൻ പോയി ഇരിക്കാറുണ്ട് ആ ആൽച്ചുവട്ടിൽ, കടൽ തീരങ്ങളിൽ, നഗരവീഥികളിൽ നിന്നെയും പാടി.
നിനക്കായി ഞാൻ ഇപ്പോഴും മാറ്റിവെക്കുന്നു ഒരു പെഗ് റം.
Comments
Post a Comment