എന്റെ ഭ്രാന്തും, എന്റെ സ്വപ്നവും;
എന്റെ പ്രണയവും, എന്റെ കാമവും;
എന്റെ വഴികളും, എന്റെ യാത്രയും;
എന്റെ ചിന്തയും, എന്റെ പ്രവൃത്തിയും;
എന്റെ കാഴ്ചയും, എന്റെ കേള്വിയും;
എന്റെ ജനനവും, എന്റെ മരണവും;
ഞാനെന്ന സത്യവും, ഞാനെന്ന മിഥ്യയും,
ചത്തൊടുങ്ങുന്നു കേവലം ഒരൊറ്റ ശ്വാസത്തില്‍.
നിദ്രയില്‍ തേടുന്നു ഞാന്‍ എന്റെ പ്രാണനെ, എങ്ങോ കളഞ്ഞുപോയോരാത്മാവിനെ
തേടിയലയുന്നു ഞാന്‍ നിത്യവും നിദ്രാവിഹീനനായ്, പണയം വെചോരാത്മാവിനെ.
എനിക്കുവേണം എന്റെ ഭ്രാന്തിനെ, എന്നിനെ എന്നെയും;
പൂര്ണമായ് നിന്റെ രതിയില്‍ കത്തുവാന്,
തിളക്കുന്നു ചോര വൃഷ്ണങ്ങളില്‍,
പെരുക്കുന്നു തലയും
എല്ലാം നിന്നിലെക്കലിയുവാന്‍.
കത്തി ചാരമായ് വീണ്ടും ജീവനായ്
തടിച്ചുരുണ്ട് മെഴുത്ത് ചുവന്നു തുടുത്ത് ഉണ്മയാം
കാമുകനെ വേറിയോടടുക്കുന്ന പെണ്ശരീരങ്ങള്
മായുന്നു എന്റെ കഴ്ച്ചയില്നിന്ന്‍ .
സര്വ്വ പ്രപഞ്ചിയാം മായയെ, നിന്റെ മാറില്നിന്നും ഞാന്‍ ആര്ത്തിയോടെ, വേറിയോടെ നുകര്ന്ന പാപത്തിന്റെ കറകള്
ഏതു ബെത്ത്സെയ്ത കുളത്തില്‍ കഴുകിയാലും, വരുന്നവര്‍ വീണ്ടും ആര്ത്തിയോടെ എന്റെ പങ്കു പറ്റുവാന്‍;
എനിക്കായ് പകരുന്ന പാപത്തിന് പാനപാത്രത്തില്‍ ചുണ്ടോന്നമര്ത്തുവാന്.
Comments
Post a Comment